ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ രണ്ടാം വാർഷികാഘോഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി.കെ.എ. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗമായി നിയമിതനായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിച്ചു.
സ്നേഹാശ്രമം പ്രസിഡന്റ് ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ഗാന്ധിഭവൻ വൈസ് പ്രസിഡന്റ് പി.എസ്. അമൽരാജ്, എ. സുന്ദരേശൻ, പത്മാലയം ആർ. രാധാകൃഷ്ണൻ, ജി. ഹസ്താമലകൻ, പരവൂർ ഉണ്ണി, ആർ.ഡി. ലാൽ സ്നേഹാശ്രമം മാനേജർ ബി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഡോ. രവിരാജൻ, ഡോ. എൻ. ശരത്, ഡോ. ധീരജ് കൃഷ്ണ, കലാമണ്ഡലം ശിവദാസൻ, ഫാക്ട് രാധാകൃഷ്ണൻ, കലാമണ്ഡലം പ്രിജിത്, കലാമണ്ഡലം ബൈജു, എ. സുഭാഷ് ബാബു, കെ. മോഹനൻ, വി. ലാലു എന്നിവരെയും ആദരിച്ചു.