bjp-gopakumar-bb
ബി.ജെ.പി സ്ഥാനാർഥി ബി.ബി. ഗോപകുമാർ വരണാധികാരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായെത്തിയാണ് ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ഇത്തിക്കര ബി.ഡി.ഒ മുമ്പാകെ ഗോപകുമാർ പത്രിക സമർപ്പിച്ചത്.

രാവിലെ ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിൽ എത്തിയ ബി.ബി. ഗോപകുമാർ മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് യൂണിയൻ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ആദിച്ചനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ, കുമ്മല്ലൂർ മാറാങ്കുഴി, കളീലഴികത്ത് കോളനി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.

ആർ.എസ്.എസ് പ്രാന്തിക സഹവ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കിഴക്കനേല സുധാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബി.ഐ. ശ്രീനാഗേഷ്, കൃഷ്ണചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ബി. സജൻലാൽ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, മണ്ഡലം ജന. സെക്രട്ടറിമാരായ എസ്. സത്യപാലൻ, മൈലക്കാട് കെ. മുരളീധരൻ, എസ്. സുരേഷ് കുമാർ, പഞ്ചായത്തംഗം ബീനാ രാജൻ, നവീൻ ജി. കൃഷ്ണ, വി.കെ. ആശാൻ, അനിൽകുമാർ പുത്തൻകുളം, സജീഷ് മാങ്കൂട്ടം എന്നിവരും ഒപ്പമുണ്ടായിരുന്നു.