
കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ നേതാക്കളുടെ പര്യടനം ഇന്ന് മുതൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ ആരംഭിക്കും. രാവിലെ 10ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി കുലശേഖരപുരം കളയ്ക്കാട്ട് കുടുംബയോഗത്തിൽ പങ്കെടുക്കും. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷ്റഫ് വൈകിട്ട് 3 ന് തൊടിയൂർ ചെട്ടിയത്തുമുക്ക്, 4 ന് പാറയിൽ ജംഗ്ഷൻ, 5 ന് കുലശേഖരപുരം കൊച്ചാലുംമൂട് ജംഗ്ഷൻ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. ഞായറാഴ്ച 3ന് പന്നിശ്ശേരി ഗ്രന്ഥശാലയ്ക്ക് സമീപവും 4ന് ക്ലാപ്പന തെക്ക് വാതല്ലൂർ ലക്ഷംവീട്ടിലും ഓച്ചിറ പള്ളിമുക്കിലും കെ.കെ. അഷ്റഫ് സംസാരിക്കും. തിങ്കളാഴ്ച വൈകിട്ട് 5ന് ക്ലാപ്പന മഞ്ഞാടിമുക്കിലും ചൊവ്വാഴ്ച 4ന് ഓച്ചിറ മേമനയിലും 5ന് പുത്തൻതെരുവിലും സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിൽ സംസാരിക്കും. 24ന് വൈകിട്ട് 3ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണിക്കൃഷ്ണൻ കല്ലേലിഭാഗം, തഴവ, പാവുമ്പ എന്നിവിടങ്ങളിൽ സംസാരിക്കും. ഏപ്രിൽ 2ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ പ്രത്യേക ക്ഷണിതാക്കളുമായി മുഖാമുഖം പരിപാടി നടത്തും. തുടർന്ന് കരുനാഗപ്പള്ളിയിലും മണപ്പള്ളിയിലും ചേരുന്ന യോഗങ്ങളിലും പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കെ.കെ. ശൈലജ പന്ന്യൻ രവീന്ദ്രൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, മുല്ലക്കര രത്നാകരൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തുമെന്ന് എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.ആർ. വസന്തൻ, ആർ. സോമൻപിള്ള എന്നിവർ അറിയിച്ചു.