കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു. തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എ. ജവാദ് അദ്ധ്യക്ഷത വഹിച്ചു. കല്ലേലിഭാഗത്ത് സംഘടിപ്പിച്ച കൺവെൻഷൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. എൻ. രമണൻ അദ്ധ്യക്ഷത വഹിച്ചു. പാവുമ്പയിലെ കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജോൺസൺ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. തഴവ ബിജു അദ്ധ്യക്ഷത വഹിച്ചു.