car
പുനലൂർ-മടത്തറ മലയോര ഹൈവേയിലെ തൊളിക്കോട് ശബരിഗിരി സ്കൂളിന് സമീപം കാർ ഇടിച്ച് മറിഞ്ഞ ബൈക്ക്

പുനലൂർ:പുനലൂർ-മടത്തറ മലയോര ഹൈവേയിലൂടെ കടന്ന് പോയ ഓട്ടോറിക്ഷയുടെ പുറകിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയിലും ബൈക്കിന്റെ പുറകിലൂടെ എത്തിയ കാർ ബൈക്കിലും ഇടിച്ച് ഓട്ടോ ഡ്രൈവറുടെ ഭാര്യയും രണ്ട് മക്കളും കാർ ഡ്രൈവറും വഴിയാത്രക്കാരനുമടക്കം 6പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ ബിജുവിന്റെ ഭാര്യ കുനംകുഴി കുന്നുവിളയിൽ നിന്ന് പുനലൂരിലെ നെടുങ്കയത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജി(37) മക്കൾ സാന്ദ്ര ബിജു(13),സബിൻ സാബിയോ ബിജു(3),ബൈക്ക് യാത്രക്കരനായ ആർ.പി.എ തൊഴിലാളി ജ്ഞാനശേഖരൻ(55), കാർ ഡ്രൈവറായ ചിതറ എസ്.എൻ.നിവാസിൽ ഷൈജു, വഴി യാത്രക്കാരനായ തൊഴിക്കോട് കാർത്തികയിൽ രാമകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ ഉച്ചക്ക് 1.15ഓടെ തൊളിക്കോട് ശബരിഗിരി സകൂളിന് സമീപത്തായിരുന്നു അപകടം നടന്നത്.