ചവറ: ചവറയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ള ചവറ ഐ.ആർ.ഇയിലെ തൊഴിലാളികളെ കണ്ട് വോട്ടുതേടി. കൊറ്റംകുളങ്ങരയിൽ ഇന്ന് ആരംഭിച്ച അക്ഷയ കാരുണ്യഫാർമസി ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന്
നീണ്ടകര ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളോടും തീരദേശ കോളനി നിവാസികളോടും വോട്ട് അഭ്യർത്ഥിച്ചു. 11 മണിയോടെ നീണ്ടകര ഹാർബറിലെത്തി കപ്പലിടിച്ച് തകർന്ന വള്ളത്തിലെ തൊഴിലാളികളെ കണ്ടു. തുടർന്ന് കരിത്തുറ, നീണ്ടകര, പള്ളിക്കോടി, പാവുമ്പ എന്നീ ക്രിസ്തീയ ദേവാലയങ്ങളിലെ ഔസേപ്പ് പിതാവിന്റെ തിരുനാളാഘോഷത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് തേവലക്കര, കൊട്ടുകാട് എന്നിവിടങ്ങളിലെത്തി ജുമാനമസ്‌കാരം കഴിഞ്ഞിറങ്ങിയവരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.
തുടർന്ന് ബൂത് കൺവെൻഷനുകളിലും പങ്കെടുത്തു.