resmi
കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ ​യു.​ ​ഡി.​ ​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ആ​ർ.​ ​ര​ശ്മി​ ​കൊ​ട്ടാ​ര​ക്ക​ര​ ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തു​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു

കൊട്ടാരക്കര: 'കിറ്റ് കൊടുത്ത് സോപ്പിട്ടാലൊന്നും നാട്ടുകാർ വോട്ടുചെയ്യില്ല. യുവതികളെ ശബരിമലയിൽ കയറ്റിയ മണ്ഡലകാലം ഇന്നാട്ടിലാരും മറന്നിട്ടില്ല. അതുകൊണ്ട് ഇക്കുറി കൊട്ടാരക്കരയിൽ യു.ഡി.എഫ് വിജയിക്കും.' കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. രശ്മിയുടെ വാക്കുകളാണിത്.

ഉത്സാഹത്തോടെ നാടാകെ ഓടിനടക്കുന്ന രശ്മി ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
നെടുമൺകാവിലെ കൊട്ടറ ഗോപാലകൃഷ്ണന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് രശ്മിയുടെ ഇന്നലത്തെ പ്രചാരണത്തിന് തുടക്കം. യു.ഡി.എഫ് പ്രാദേശിക നേതാക്കൾക്കൊപ്പം കൊട്ടറയിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് രശ്മി. അമ്മ വോട്ട് ചോദിക്കുന്നത് തൊട്ടടുത്തുനിന്ന് മൊബൈലിൽ പകർത്തുകയാണ് മകൾ അളക.
കട കമ്പോളങ്ങൾ കയറി വൈകിട്ടോടെ കൊട്ടാരക്കരയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തി. നേതാക്കളുമായി ചെറിയ ചർച്ചകൾ.
തുടർന്ന് കുളക്കടയിലെ യു.ഡി.എഫ് കൺവെൻഷനിലെത്തി. പ്രസംഗവും നേതാക്കളെ കാണലും കഴിഞ്ഞ് യാത്ര പറഞ്ഞ് കരീപ്രയിലേയ്ക്ക്. അവിടത്തെ കൺവെൻഷൻ കൂടി കഴിഞ്ഞപ്പോൾ രാത്രി എട്ടര. എന്നിട്ടും വർദ്ധിച്ച ഉത്സാഹത്തോടെ വീണ്ടും ജനങ്ങളിലേക്ക്.

 വോട്ട് ചോദിച്ച് ക്ഷേത്രനടയിലും

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കൂടിനിന്നവരോട് രശ്മി വോട്ട് ചോദിച്ചു. ഭാഗ്യക്കുറി വിൽപ്പനക്കാരോട് വിശേഷങ്ങൾ തിരക്കി. അതിനിടെ ക്ഷേത്രത്തിലേയ്ക്ക് ആളുകൾ ഒഴുകിയെത്തുന്നു. ആരെയും വിടാതെ എല്ലാവരോടും കുശലാന്വേഷണം. രശ്മിയെ കാണുന്നവരെല്ലാം തലകുലുക്കി വോട്ട് ചെയ്യാമെന്നേറ്റു.