കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. ഇടതുപക്ഷത്തോടുള്ള തൊഴിലാളികളുടെ മതിപ്പും വിശ്വാസവും വെളിവാക്കി വമ്പിച്ച സ്വീകരണമാണ് നൗഷാദിന് ഇവിടങ്ങളിൽ ലഭിച്ചത്. രാവിലെ മയ്യനാട് കുറ്റിക്കാട് ഫാക്ടറിയിലെത്തിയ സ്ഥാനാർത്ഥി നിറഞ്ഞ ചിരിയോടെ ഓരോ തൊഴിലാളികളോട് കുശലാന്വേഷണങ്ങൾ നടത്തി. മുഷ്ടി ചുരുട്ടി കൈമുട്ടിച്ചും കൈയുയർത്തി അഭിവാദ്യം ചെയ്തും തൊഴിലാളികൾ നൗഷാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.