കൊല്ലം: കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനം ആചരിച്ചു. ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ബാങ്കുകൾ ഉപഭോക്താക്കളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ്.ബി.ഐ കൊല്ലം റീജിയണൽ ഓഫിസ് പടിക്കൽ ധർണയും നടത്തി. സമിതി പ്രസിഡന്റ് അഡ്വ. എം.പി സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. ട്രഷറർ തഴുത്തല ദാസ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ് സ്വാഗതം പറഞ്ഞു. സമിതി ഭാരവാഹികളായ ആർ. സുമിത്ര, രാജാസലിം, ശ്യാംചന്ദ്രൻ, നസീൻ ബീവി, കുണ്ടറ ഷറഫ്, തുടങ്ങിയവർ സംസാരിച്ചു. മണിയമ്മഅമ്മ, മയ്യനാട് സുനിൽ, യു.കെ. അഹമ്മദ് കോയ, ടെഡി സിൽവസ്റ്റർ, ഏലിയാമ്മ, സിനിമോൾ, ജോസഫ് ജോൺ, റെയിൽവേ ബാബു, ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.