nda
കുണ്ടറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനർത്ഥി വനജാ വിദ്യാധരൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനർത്ഥി വനജാ വിദ്യാധരൻ ഉപവരണാധികാരിയായ കുണ്ടറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. എൻ.ഡി.എ നേതാക്കളായ പച്ചയിൽ സന്ദീപ്, ഇടവട്ടം വിനോദ്, സന്തോഷ്, മുരുകൻ, മനീഷ, എം. ശ്യാംകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.