pathrika

 കൂടുതൽ കൊട്ടാരക്കരയിൽ


കൊല്ലം: നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ 45 പത്രികൾ കൂടി സമർപ്പിച്ചു. ഇതോടെ ആകെ പത്രികകളുടെ എണ്ണം 94 ആയി. കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രികൾ -11 എണ്ണം. ഏറ്റവും കുറവ് കൊല്ലത്തും ചവറയിലും- ആറു വീതം. പുനലൂർ, കുണ്ടറ മണ്ഡലങ്ങളിൽ 10 വീതവും ഇരവിപുരം, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിൽ ഒൻപത് വീതവും കരുനാഗപ്പള്ളി, കുന്നത്തൂർ, പത്തനാപുരം മണ്ഡലങ്ങളിൽ എട്ടുവീതവും പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22.