xb
കടത്തൂർ നെടുന്തറയിൽ ശ്രീഭദ്രാ ഭഗവതി -മഹാദേവ ക്ഷേത്രത്തിലെ അത്തം തിരുന്നാൾ ഉത്സവത്തിന് കൊടിയേറിയപ്പോൾ

തഴവ: കുലശേഖരപുരം കടത്തൂർ നെടുംതറയിൽ ശ്രീഭദ്രാ ഭഗവതി - മഹാദേവ ക്ഷേത്രത്തിൽ അത്തം തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.

പത്ത് ദിവസങ്ങളിലായി നടത്തുന്ന ഉത്സവത്തോട് അനുബന്ധിച്ച് ഭാഗവത പാരായണം, തോറ്റംപാട്ട്, കളമെഴുത്തുംപാട്ടും, കലം പൊങ്കൽ, തിരുമുടി എതിരേൽപ്പ്, ഗുരുതി പുഷ്പാഞ്ജലി എന്നിവ നടക്കും. ഉത്സവം 29ന് സമാപിക്കും.