കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് മോട്ടോർ ബൈക്കിന്റെ പിന്നിലിരുന്ന് പര്യടനം നടത്തിയത് വേറിട്ട കാഴ്ച്ചയായി. ഇന്നലെ രാവിലെ 9 മണിക്ക് തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ പ്ലാവിള ചന്തയിൽ നിന്നാണ് ബൈക്കിലുള്ള പര്യടനം ആരംഭിച്ചത്. ഒരു സംഘം പ്രവർത്തകർ ബൈക്കിൽ മഹേഷിനെ അനുഗമിച്ചു. കാരൂർപ്പാടം കോളനി, അംബേദ്കർ ഗ്രാമം കശുഅണ്ടി ഫാക്ടറി, തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മകൾ, സഹകരണ ബാങ്ക്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കടകമ്പോളങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. അംബേദ്കർ ഗ്രാമത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ മഹേഷിനെ ഹാരം അണിയിച്ചാണ് സ്വീകരിച്ചത്.