കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറിന്റെ റോഡ്ഷോ ശ്രദ്ധേയമായി. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് വൈകിട്ട് 6ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി ബൈക്കുകളിൽ പ്രവർത്തകർ അണിനിരന്നു. തുറന്ന ജീപ്പിലെത്തിയ സ്ഥാനാർത്ഥി ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആർ. രാജേഷിനോടൊപ്പമാണ് സഞ്ചരിച്ചത്. ദേശീയപാതയുടെ ഇരുവശങ്ങളിലും നിന്നവരെ ബിറ്റി സുധീർ അഭിവാദ്യം ചെയ്തു. യുവമോർച്ചയുടെയും മഹിളാ മോർചയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ സംഘപരിവാർ പ്രവർത്തകരും അണിചേർന്നു.