കൊല്ലം: എസ്.എൻ വനിതാ കോളേജിലെ ലോക വനദിനാചരണത്തിന്റെ ഭാഗമായി ബോട്ടണി വിഭാഗത്തിന്റെയും എൻകോൺ ക്ലബിന്റെയും നേതൃത്വത്തിൽ കോളേജ് വളപ്പിൽ നക്ഷത്ര വൃക്ഷത്തൈകൾ നട്ടു. സതേൺ റീജിയൺ സോഷ്യൽ ഫോറസ്ട്രി (എക്സ്റ്റൻഷൻ) കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഐ. സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സറ്റൻഷൻ ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്രർ ഒഫ് ഫോറസ്റ്റ് എസ്. ദിനേശ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വി.വി. രേഖ തുടങ്ങിയവർ സംസാരിച്ചു. എൻകോൺ ക്ലബ് കോ ഓർഡിനേറ്ററും കേരളാ സർവകലാശാലാ സെനറ്റ് അംഗവുമായ ഡോ. എസ്. ശേഖരൻ സ്വാഗതവും ബോട്ടണി വിഭാഗം അദ്ധ്യാപിക ദേവിപ്രിയ നന്ദിയും പറഞ്ഞു.