ചടയമംഗലം : കൊല്ലം കുളത്തൂപ്പുഴ സർവീസ് നടത്തുന്ന വേണാട് കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെ ആക്രമിച്ചയാൾ പിടിയിൽ. അഞ്ചൽ പനച്ചിവിള, കുമരൻചിറ വീട്ടിൽ അലീഷ് (35)നെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നതിനിടെ മോട്ടോർസൈക്കിളിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ് ആയൂർ കോഴിപ്പാലത്തിന് സമീപമുള്ള ഐസ് പ്ലാന്റിന് സമീപം തടഞ്ഞ് നിറുത്തി ബസിൽ ചാടിക്കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും സർവീസ് മുടക്കി കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുത്തിയെന്നുമാണ് കേസ്.