ചാത്തന്നൂർ: യു.ഡി.എഫ് ചാത്തന്നൂർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിച്ചു. ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ്, ഡി.സി.സി സെക്രട്ടറി ശ്രീലാൽ, ബിജു പാരിപ്പള്ളി, സുന്ദരേശൻപിള്ള, എൻ. ജയചന്ദ്രൻ, രാജൻകുറുപ്പ്, തുടങ്ങിയവർ സംസാരിച്ചു.
പാരിപ്പള്ളി മണ്ഡലം കമ്മിറ്റി
യു.ഡി.എഫ് പാരിപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ, കുളമട അനിൽ, പാരിപ്പള്ളി വിനോദ്, എം.എ. സത്താർ, രാജൻ കുറുപ്പ്, ശാന്തികുമാർ, അനിൽ മണലുവിള, ബിജു കണ്ണങ്കര, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.