babyjohn
ചവറ മണ്ഡലത്തിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഷിബു ബേബിജോൺ വോട്ടഭ്യർത്ഥിക്കുന്നു

കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷിബു ബേബിജോൺചവറ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. രാവിലെ പന്മന കരുവാഴത്ത് ക്ഷേത്രം, ശക്തികുളങ്ങര ഓഞ്ചേരി മഠം സുനാമി ഫ്ലാറ്റ്, തെക്കുംഭാഗം തൊഴിലുറപ്പ് സൈറ്റ് എന്നിവിടങ്ങളിലെത്തി വോട്ടുതേടി. വൈകിട്ട് വടക്കുംതല, തേവലക്കര സൗത്ത്, ശക്തികുളങ്ങര സൗത്ത് മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.