കൊല്ലം: തെന്മലയിലും പത്തനാപുരം പട്ടാഴിയിലും ലോറി മറിഞ്ഞ് അപകടം, ഡ്രൈവർമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.തിരുവനന്തപുരം- ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ പാൽ കയറ്റിയെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് 15 അടി താഴ്ചയിൽ മറിയുന്നതിനിടെ ലോറി ഡ്രൈവർ ചാടി രക്ഷപ്പെട്ടുകയായിരുന്നു.തമിഴ്നാട് സ്വദേശി തങ്കവേലുവാണ് ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 7ന് തെന്മല ഡാം റോഡിലെ രണ്ടാം വളവിലായിരുന്നു സംഭവം.പത്തനാപുരം പട്ടാഴിയിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെ പട്ടാഴി കൊല്ലായി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. പട്ടാഴിയിലെ പാറമടയിൽ നിന്ന് പാറകയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തലകീഴായി മാറിയുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ കുടിങ്ങിപ്പോയ ഡ്രൈവർ ഷിനുവിനെ നാട്ടുകാർ പണിപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. ഷിനുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.