v

കൊല്ലം: ജില്ലയിൽ ബി.ജെ.പിയുടെ ഡിജിറ്റൽ പ്രചാരണത്തിന് തുടക്കം കുറിച്ച് വീഡിയോ വാനുകൾ പ്രയാണം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം എല്ലാ മണ്ഡലങ്ങളിലും നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വീഡിയോ ആവിഷ്‌കരണവും പ്രമുഖ നേതാക്കളുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയ വീഡിയോ വാനുകളാണ് പ്രയാണം തുടങ്ങിയത്. ആശ്രമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിൽ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഒ. ശാലിന ഫ്‌ളാഗ് ഒഫ് ചെയ്തു. ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, ട്രഷറർ മന്ദിരം ശ്രീനാഥ്, മീഡിയ സെൽ കൺവീനർ പ്രതിലാൽ എന്നിവർ സംസാരിച്ചു.