കൊല്ലം: കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ നീതു അദ്ധ്യക്ഷത വഹിച്ചു. ബിവ, ഹരിഷ് എന്നിവർ സംസാരിച്ചു. സുബീഷ് സ്വാഗതവും റീനാറാണി നന്ദിയും പറഞ്ഞു.