photo
കുണ്ടറ നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മ കൊറ്റങ്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ

കുണ്ടറ: നാടിന്റെ മുക്കിലും മൂലയിലും എത്തിയ മേഴ്സിക്കുട്ടിഅമ്മയെ കൊറ്റങ്കരക്കാർ താരപ്രതീതിയോടെ സ്വീകരിച്ചു. കുശലം പറഞ്ഞും വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞും മേഴ്സിക്കുട്ടിഅമ്മ വാചാലയാപ്പോൾ സുഖദുഖങ്ങളിൽ പങ്കാളിയായ തങ്ങളുടെ മന്ത്രിയെ അകമഴിഞ്ഞ് വരവേൽക്കുകയായിരുന്നു നാട്ടുകാർ.

ചന്ദനത്തോപ്പ്, കരിക്കോട്, കുറ്റിച്ചിറ, താഹമുക്ക്, മേക്കോൺ, വായനശാലമുക്ക്, ആലുംമൂട്, മണ്ഡപം ജംഗ്ഷൻ, കേരളപുരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്നലെ പര്യടനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിലൊക്കെ കയറിയിറങ്ങിയ സ്ഥാനാർത്ഥിക്ക് നാരങ്ങാവെള്ളവും പഴവുമടക്കം തങ്ങളുടെ കടയിലുള്ളതെല്ലാം നൽകാൻ ചെറുകിട കച്ചവടക്കാർ മത്സരിക്കുകയായിരുന്നു. വീട്ടമ്മമാരുടെ തോളിൽ കൈയിട്ടും കുഞ്ഞുങ്ങളെ ചേർത്തുനിർത്തി സെൽഫിയെടുക്കാനും ചെറുപ്പക്കാരിയായി മാറിയ മേഴ്സിക്കുട്ടിഅമ്മ കൊറ്റങ്കരക്കാരുടെ താരമായി മാറുകയായിരുന്നു.