ശാസ്താംകോട്ട: കെ. എസ്. എം. ഡി .ബി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ വന ദിനം ആചരിച്ചു.മരം ഒരു വരം എന്ന പരിപാടിയുടെ ഭാഗമായി ശാസ്താംകോട്ട ടൗണിൽ വിദ്യാർത്ഥികൾ ചിത്രങ്ങൾ വരച്ചു. ബോധവത്ക്കരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രചാരണവും നടത്തി. മുൻ വാർഡ് അംഗം എസ്. ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. ആത്മൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റർ(ഗ്രേഡ് ) സി. ജോർജ് കുട്ടി എന്നിവർ സംസാരിച്ചു.