photo
കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ പ്രവർത്തനം ആരംഭിച്ച കോ- ഓപ്മാർട്ടിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : സഹകരണ വകുപ്പ് ജില്ലയിൽ ആദ്യമായി അനുവദിച്ച കോ-ഓപ്മാർട്ട് കരുനാഗപ്പള്ളി സർവീസ് ബാങ്ക് ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി കോ- ഓപ്മാർട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ പി .ബി .നൂഹ് മുഖ്യപ്രഭാഷണം നടത്തി.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. ജലജ ആദ്യ വിൽപ്പന നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ .മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. ഭരണ സമിതി അംഗം എം .സുരേഷ്കുമാർ , ഡെപ്യൂട്ടി രജിസ്ട്രാർ മുഹമ്മദ് ഹാലിം, അസിസ്റ്റന്റ് രജിസ്ട്രാർ ടി .ആർ. ഹരികുമാർ, ബാങ്ക് സെക്രട്ടറി ടി .സുതൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന ആശയത്തോടെയാണ് സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നത്.