കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ ഇന്നലെ ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ച് വിശ്വാസികളെയും വികാരികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. രാവിലെ 9 മണിയോടെ ഇടക്കുളങ്ങര സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലായിരുന്നു ആദ്യ സന്ദർശനം. ഇതിനിടയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. വധൂവരൻമാരോടും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് പ്രധാന ജംഗ്ഷനുകളിലുള്ള കടകമ്പോളങ്ങളിൽ എത്തി വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് പിന്തുണ ഉറപ്പാക്കി.