കരുനാഗപ്പള്ളി :സി.ആർ മഹേഷിന്റെ ചങ്ങാതികൾ രാഷ്ട്രീയം മറന്ന് ഒത്ത് കൂടിയത് ശ്രദ്ധേയമായി. കരുനാഗപ്പള്ളിയിലെ യു .പി .ജി.എസ്, കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ , ശാസ്താംകോട്ട ഡി.ബി കോളേജ് ടൂട്ടോറിയൽ എന്നിവിടങ്ങളിൽ സി.ആർ മഹേഷിന്റെ കൂടെ പഠനം നടത്തിയ സഹപാഠികളുടെ നേതൃത്വത്തിൽ ചൂളൂർ ജംഗ്‌ഷനിലാണ് ചങ്ങിതികൾ ഒത്തുകൂടിയത്. നമ്മുടെ കൂട്ടുകാരൻ സി.ആർ.മഹേഷിനെ വിജയിപ്പിക്കുക എന്ന സന്ദേശവുമായാണ് ഇവർ ഒത്തുകൂടിയത്. .യോഗത്തിൽ ബോബൻ ജി .നാഥ് ആദ്ധ്യക്ഷത വഹിച്ചു. സി.എം.ഷെരീഫ്, ശക്തി കുമാർ , സെറിൻ , ഷിബില , ബുഷ്കിൻ ,ചൂളൂർ ഷാനി, ആർ.സനജൻ, മാജിത ഷിബു സത്താർ, എന്നിവർ സംസാരിച്ചു. ഗായിക ഹനഫാത്തിമിന്റ പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.