കൊല്ലം: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ 1080 -ാം നമ്പർ മംഗളോദയം ശാഖയിൽ പുനർനിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കല്ലിടീൽ കർമ്മം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ നിർവഹിച്ചു. കൊല്ലം ശാരദാമഠം തന്ത്രി ടി.കെ. ചന്ദ്രശേഖരൻ മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, കൗൺസിലർമാരായ എസ്. ഷൈബു, ഹനീഷ്, സജീവ്, ശാഖാ പ്രസിഡന്റ് അംബുജാക്ഷപണിക്കർ, സെക്രട്ടറി എൻ. ശിവാനന്ദൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭനാദേവി ടീച്ചർ, സെക്രട്ടറി ഷൈജ ടീച്ചർ, ട്രഷറർ ബീനാ ഷാജി, ജോയിന്റ് സെക്രട്ടറി വനജ, കേന്ദ്രസമിതി അംഗങ്ങളായ സുനില, സുബി പണിക്കർ, കമ്മിറ്റി അംഗങ്ങളായ അനിലാഭാസി, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.