കൊല്ലം: കേരളത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയതെന്നും ഇത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ശശി തരൂർ എം.പി പറഞ്ഞു. കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന് ഭഗവത്ഗീതയും ബൈബിളും ഖുറാനും പോലെയാണ് പ്രകടന പത്രികയെന്നും അധികാരത്തിൽ വന്നാൽ അക്ഷരംപ്രതി വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി, ബിന്ദുകൃഷ്ണ, എ ഷാനവാസ്ഖാൻ, പുനലൂർ മധു, ജി പ്രതാപവർമ്മതമ്പാൻ, കെ സുരേഷ്ബാബു, രത്നകുമാർ, പി ജർമ്മിയാസ്, പി ആർ പ്രതാപചന്ദ്രൻ, കെ ജി രവി, സോമയാജി, സുനിൽ, കുരീപ്പുഴ മോഹൻ, എം എ മജീദ്, ഈച്ചംവീട്ടിൽ നിയാസ് മുഹമ്മദ്, ജോർജ്ജ് കാട്ടിൽ, കൃഷ്ണവേണി ശർമ്മ, കെ കെ സുനിൽകുമാർ, ആർ രമണൻ, കുഴിയം ശ്രീകുമാർ, ഗീതശിവൻ എന്നിവർ സംസാരിച്ചു.