കൊല്ലം: ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥികളായ ബിന്ദുകൃഷ്ണ, ബാബു ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു, മോഹൻ ശങ്കർ, എ. ഷാനവാസ്ഖാൻ, എ. യൂനുസ്കുഞ്ഞ്, മണക്കാട് സുരേഷ്, കെ. ബേബിസൺ, പി. ജർമ്മിയാസ്, ജെ. മധു, കെ.ജി. രവി, എസ്. വിപിനചന്ദ്രൻ, കെ.കെ. സുനിൽകുമാർ, ഏരൂർ സുബാഷ്, എസ്. ശ്രീകുമാർ, ആദിക്കാട് മധു, മുനമ്പത്ത് വഹാബ്, അഹമ്മദ് ഉഖൈൽ തുടങ്ങിയവർ പങ്കെടുത്തു.