
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇന്ന് രാവിലെ പത്തിന് കൊല്ലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി. നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റസ്റ്റ് ഹൗസിൽ കോൺഫറൻസ് ഹാൾ ലഭിക്കാത്തതിനാലാണ് സിറ്റിംഗ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.