ഓടനാവട്ടം: കൊട്ടാരക്കര നിയോജകമണ്ഡലം എൻ.ഡി .എ സ്ഥാനാർത്ഥി വയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വെളിയത്ത് നടന്നു. വെളിയം മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് വയ്ക്കൽ മധു ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് വിലങ്ങറ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ വെളിയം അജിത്, ശ്രീലേഖ, വെളിയം മേഖലാ ജനറൽ സെക്രട്ടറി മുരളി മാവിള, ഓടനാവട്ടം ജനറൽ സെക്രട്ടറി സാബുകൃഷ്ണ, മാലേത്ത് ശ്യാം കുമാർ, കാഞ്ചനമാല, എന്നിവർ സംസാരിച്ചു.