ചാത്തന്നൂർ: പൊതു അവധി ദിവസമായ ഇന്നലെ ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രവർത്തകർ ഒരേസമയം സന്ദർശനം നടത്തിയത് മണ്ഡലത്തിലെ ഇരുപത്തയ്യായിരത്തിലേറെ വീടുകളിൽ.
രാവിലെ ഏഴ് മണിയോടെ തന്നെ പ്രാദേശിക നേതാക്കളും പ്രവർത്തകരും മേഖലാ ചുമതലയുള്ള നേതാക്കളുടെ നിർദ്ദേശാനുസരണം ഭവന സന്ദർശനം ആരംഭിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഒന്നൊന്നായി എടുത്തുപറഞ്ഞായിരുന്നു വോട്ട് അഭ്യർത്ഥന. ഓരോ പഞ്ചായത്തുകളെയും നാലുവീതം മേഖലകളായി തിരിച്ച് പഞ്ചായത്ത് - മണ്ഡലം തലങ്ങൾ ഏകീകരിച്ചായിരുന്നു പ്രവർത്തനം.