പുനലൂർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയിൽ പുനലൂരിലെഎൽ.ഡി.എഫ് ,യു.ഡി.എഫ് മുന്നണികളുടെ സ്ഥാനാർത്ഥികളും മന്ത്രിയും വിവാഹ സദസിൽ സൗഹൃദം പുലർത്തിയത് വോട്ടർമാർക്ക് കൗതുക കാഴ്ചയായി മാറി .ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ, യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ രണ്ടാത്താണി, മന്ത്രി കെ.രാജു എന്നിവരാണ് യാദൃച്ഛികമായി വിവാഹ വേദിയിൽ വച്ച് സൗഹൃദം പുലർത്തിയത്. അറയക്കൽ സ്വദേശിയും സി.പി.ഐ പ്രവർത്തകനുമായ മോഹന്റെ മകന്റെ അഞ്ചലിൽ നടന്ന വിവാഹ സദസിലാണ് മൂവരും ഒന്നിച്ചത്. മൂവരും അര മണിക്കൂറോളം കുശലം പറഞ്ഞു.ഇതിനിടെ പ്രബല മുന്നണികളിലെ രണ്ട്സ്ഥാനാർത്ഥികളും ഒരെ വേദിയിൽ എത്തിയതോടെ പ്രവർത്തകരും തടിച്ച് കൂടി.വിവാഹം കഴിഞ്ഞ ശേഷം ഇരു സ്ഥാനാർത്ഥികളും മന്ത്രിയും അടക്കമുള്ള നേതാക്കൾ വോട്ട് അഭ്യർത്ഥിക്കാൻ മറ്റ് സ്ഥലങ്ങളിലേക്ക് മടങ്ങി.