പുനലൂർ:മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയുടെ പര്യടന പരിപാടികൾക്ക് വമ്പിച്ച വരവേൽപ്പാണ് പഞ്ചായത്ത് , വാർഡ് തലങ്ങളിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ പഞ്ചായത്ത്,വാർഡ് തല കൺവെൻഷനുകളിലും വീടിന്റെ പാലു കാച്ചുകളിലും സ്ഥാനാർത്ഥി പങ്കെടുക്കുന്നുണ്ട്. പുനലൂർ, ഐക്കരക്കോണം,അടുക്കളമൂല, ഏരൂർ,ഇടമുളയ്ക്കൽ,കുളത്തൂപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം നടന്നത്. ഇതിനിടെ ഐക്കരക്കോണത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു.എൻ.ഡി.എ നേതാക്കളായ ഏരൂർ സുനിൽ,ഷീലമധുസൂദനൻ,ശ്രീമാൻ,പി.എസ്.സുമൻ, ബാബു രാജ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.