പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854- ാംനമ്പർശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും അവാർഡ് വിതരണവും നടന്നു.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ അടുക്കളമൂല ശശിധരൻ, എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ സെക്രട്ടറി ഓമനപുഷ്പാഗദൻ, ശാഖ സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി സ്റ്റാർസി രത്നാകരൻ,ശാഖ കമ്മിറ്റി അംഗം ചന്ദ്രബാബു,സുപ്രഭ സുഗതൻ, കുമാരി ഷേർവാണി തുടങ്ങിയവർ സംസാരിച്ചു.പുതിയ ശാഖ ഭാരവാഹികളായി സ്റ്റാർസി രത്നാകരൻ(പ്രസിഡന്റ്), ചന്ദ്ര ബാബു(വൈസ് പ്രസിഡന്റ്), എസ്.അജീഷ് (സെക്രട്ടറി),എസ്.സനിൽകുമാർ(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.തുടർന്ന് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകളും വിതരണം ചെയ്തു.