sukathakumari-kavitha
സുഗതകുമാരികവതിളെപ്പറ്റി സർഗചേതനസംഘടിപ്പിച്ച ചർച്ചയിൽ കവയിത്രി ഇന്ദിര കൃഷ്ണൻ വിഷയം അവതരിപ്പിക്കുന്നു

തൊടിയൂർ: സുഗതകുമാരി കവിതകൾ എന്ന വിഷയം അടിസ്ഥാനമാക്കി കരുനാഗപ്പള്ളി സർഗചേതന
ലാലാജി ഗ്രന്ഥശാലാ ഹാളിൽ ചർച്ചസംഘടിപ്പിച്ചു.കവയിത്രി ഇന്ദിരകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.സർഗചേതന പ്രസിഡന്റെ മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.വിജയലക്ഷ്മി, തൊടിയൂർ വസന്തകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.തുളസിക്കതിർ നുള്ളിയെടുത്തു എന്ന ഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശ്ശേരിയെ മണപ്പള്ളി ഉണ്ണികൃഷ്ണനും ഗാനം ആലപിച്ച ഗായിക ഹനഫാത്തിമിനെ ഇന്ദിര കൃഷ്ണനും ആദരിച്ചു.
സഹദേവൻ പട്ടശ്ശേരി മറുപടി പ്രസംഗം നടത്തുകയും ഹന ഫാത്തിം തുളസിക്കതിർ നുള്ളി എടുത്തു എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനം ആലപിക്കുകയും ചെയ്തു.
ആദിനാട് തുളസി, കെ.എസ്.രജു കരുനാഗപ്പള്ളി, ഡി.മുരളീധരൻ, നന്ദകുമാർ വള്ളിക്കാവ്, ഫാത്തിമ താജുദ്ദീൻ, ജലജവിശ്വം എന്നിവർ സുഗതകുമാരി കവിതകൾ അവതരിപ്പിച്ചു.സർഗചേതന സെക്രട്ടറി പി.ബി.രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.