chithara-nda-photo
ചടയമംഗലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണു പട്ടത്താനം വഞ്ചിയോട് ട്രൈബൽ കോളനി സന്ദർശിച്ചപ്പോൾ

ചിതറ: ചടയമംഗലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണു പട്ടത്താനം വഞ്ചിയോട് ട്രൈബൽ കോളനി സന്ദർശിച്ചു. ഊരുമൂപ്പൻ ശ്യാംലാലുമായി ചർച്ച നടത്തിയ വിഷ്ണു വഞ്ചിയോട് ജംഗ്ഷനിൽ പതാക ഉയർത്തി .വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ച വിഷ്ണുവിന് സ്ത്രീകളുൾപ്പെടെയുള്ളവരിൽ നിന്ന് സ്നേഹനിർഭരമായ സ്വീകരണമാണ് ലഭിച്ചത്.ജില്ലാ കമ്മിറ്റി അംഗം പേഴുംമൂട് സണ്ണി, പഞ്ചായത്ത് സമിതി പ്രസിഡന്റ് അനീഷ് വള്ളംവെന്തകാട്,​ ജന.സെക്രട്ടറി നന്ദകുമാർ, പ്രിജിൻ, രഞ്ജിത്ത് വേങ്കോട് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.