photo
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആർ .രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ വോട്ട് ചോദിക്കുന്നു

കരുനാഗപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ .രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ രംഗത്തെത്തി. കൈകളിൽ അരിവാൾ നെൽക്കതിർ ചിഹ്നം ആലേഖനം ചെയ്ത ചുവന്ന കൊടിയും കാർഡും തലയിൽ ചുവന്ന തൊപ്പിയും അണിഞ്ഞാണ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളി പട്ടണത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയത്. കഴിഞ്ഞ അഞ്ച് വർഷം എൽ.ഡി.എഫ് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി 'ഇടതോരം ചേർന്ന് വിദ്യാർത്ഥികൾ' എന്ന തലക്കെട്ടോട് കൂടിയ കാർഡുകളാണ് വിതരണം ചെയ്തത്. ഹൈസ്കൂൾ ജംഗ്ഷനിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച സ്ക്വാഡ് പ്രവർത്തനം കരുനാഗപ്പള്ളി ടൗണിലെ കടകമ്പോളങ്ങളിലും ട്രാൻസ്‌പോർട്ട് സ്റ്റാൻഡിലും കരുനാഗപ്പള്ളി മാർക്കറ്റിലും ടൗണിലെ പ്രധാന മാളുകളിലും പര്യടനം നടത്തി. ഇടത് വിദ്യാർത്ഥിനി നേതാക്കളായ ആര്യ പ്രസാദ്, എസ്.ശ്രീക്കുട്ടി , എസ് .ആർ.അശ്വതി , പി .എസ്.അഖില കൃഷ്ണ , തൃപ്തി, ശ്രീലക്ഷ്മി, മിഥില, അരുണിമ, ആരതി തുടങ്ങിയവർ നേതൃത്വം നൽകി.