കുണ്ടറ: നാടിന്റെ മുക്കിലും മൂലയിലും വോട്ടുതേടി പി.സി. വിഷ്ണുനാഥുണ്ട്. പരിചയപ്പെടുത്തലുകളില്ലാതെ എല്ലാവരോടും കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും സ്നേഹവായ്പുകൾ ഏറ്റുവാങ്ങുകയാണ്.
മണ്ഡലത്തിൽ കന്നിയങ്കത്തിനാണെങ്കിലും വിഷ്ണുനാഥിനെ അറിയാത്തവർ ചുരുക്കം. ഇന്നലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അനുഗ്രഹം തേടിയെത്താനാണ് കൂടുതൽ സമയമെടുത്തത്. പടപ്പക്കര സെന്റ് ജോസഫ് ദേവാലയം, കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയം, കരിക്കുഴി കർമ്മലഗിരി ദേവാലയം, പടപ്പക്കര സെന്റ് സെബാസ്റ്റ്യൻ ദേവാലയം, പടപ്പക്കര സെന്റ് ജൂഡ് ദേവാലയം, കാഞ്ഞിരകോട് സെന്റ് ആന്റണിസ് ദേവാലയം, കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയം, കുണ്ടറ വലിയപള്ളി, ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ ദേവാലയം, മാർത്തോമ്മാ ശാലേം പള്ളി, ആറുമുറിക്കട പെന്തക്കോസ്ത് ദേവാലയം എന്നിവിടങ്ങളിൽ എത്തി അനുഗ്രഹം തേടി.
കുരിപ്പള്ളി സലിം, ആന്റണി ജോസ്, കെ.ആർ.വി സഹജൻ,ടി.സി. വിജയൻ, ജെ. മധു, ബാബുരാജൻ, അനീഷ് പടപ്പക്കര, മഹേശ്വരൻപിള്ള, വേണുഗോപാൽ, ഫിറോസ്, സിദ്ദിഖ്, ഷെരീഫ് ചന്ദനത്തോപ്പ് തുടങ്ങിയർ ഒപ്പമുണ്ടായിരുന്നു.