കുണ്ടറ: കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന ത്രിപുരയിൽ പൂജ്യത്തിൽ നിന്ന് എൻ.ഡി.എ സംഖ്യം അധികാരത്തിലെത്തിയത് പോലെ കേരളത്തിലും ഭരണത്തിലെത്തുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജാ വിദ്യാധരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും മുൻ എം.പിയുമായ സി.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, ജില്ലാ സെക്രട്ടറി സജുകുമാർ, സ്ഥാനാർത്ഥി വനജാ വിദ്യാധരൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, കൊട്ടിയം സുരേന്ദ്രനാഥ്, എം.എസ്. ശ്യാംകുമാർ, കിഴക്കനേല സുധാകരൻ, സി. തമ്പി, കല്ലടദാസ്, സന്തോഷ് ഗുരുജി, നിമിഷ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.