കൊല്ലം: ഡോ. സി.എൻ. സോമരാജൻ രചിച്ച ശ്രീനാരായണ ഗുരു 'വിശ്വ മാനവികതയുടെ പ്രവാചകൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്നു.
എസ്.എൻ പബ്ളിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. വിനയകുമാർ പ്രകാശനകർമ്മം നിർവഹിച്ചു. എം.എൽ. അനിധരൻ പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് 'ശ്രീനാരായണഗുരു - ദ പ്രോഫറ്റ് ഒഫ് യൂണിവേഴ്സൽ ഹ്യൂമനിസം' കെ.എസ്. മണി പ്രകാശനം ചെയ്തു. ഡോ. സാബു കേശവൻ പുസ്തകം ഏറ്റുവാങ്ങി. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, ഡോ. സി.എൻ. സോമരാജൻ, സമിതി ജില്ലാ സെക്രട്ടറി വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.