കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ വിവിധ സുനാമി പട്ടികജാതി കോളനികളിൽ വോട്ട് അഭ്യർത്ഥിച്ച് എത്തി. പട്ടശ്ശേരി നിർമ്മിതി കോളനി, ആലുംപീടിക വളവ് ജംഗ്ഷൻ കോളനി ആലുമുക്ക് കോളനി, വാതല്ലൂർ ലക്ഷംവീട് കോളനി, സാന്ത്വനം സുനാമി കോളനി, വിവിധ തൊഴിലുറപ്പ് തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ആലുംപീടികയിലെ കടകമ്പോളങ്ങൾ കയറിയിറങ്ങി വ്യാപാരികളോടും തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് യു.ഡി.എഫ് ക്ലാപ്പനയിൽ സംഘടിപ്പിച്ച ബൂത്ത് കൺവെൻഷനുകളിൽ പങ്കെടുത്തു.