c

കൊല്ലം: എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം 28ന് വൈകിട്ട് 3ന് കോളേജ് സെമിനാർ ഹാളിൽ നടക്കും. വൈസ് പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി. ബാലചന്ദ്രൻ റിപ്പോർട്ടും പ്രിൻസിപ്പൾ ഡോ. ആർ. സുനിൽകുമാർ ബഡ്ജറ്റും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.