കരുനാഗപ്പള്ളി: തൊഴിലുറപ്പ് തൊഴിലാളികളുടെ മനം കവർന്ന് ബി.ജെ.പി സ്ഥാനാർത്ഥി ബിറ്റി സുധീർ . തൊടിയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ഇടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഇന്നലെ രാവിലെ തൊടിയൂർ അംബേദ്ക്കൾ കോളനിയിൽ നിന്നായിരുന്നു ബിറ്റി സുധീറിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്.തൊടിയൂർ കല്ലേലിഭാഗം പ്രദേശങ്ങളിലെ തൊഴിലുറപ്പ് ഇടങ്ങൾ ,കശുഅണ്ടി ഫാക്ടറികൾ ഹരിജൻ കോളനികൾ എന്നിവടങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് പ്രധാന ജംഗ്ഷനുകളിലെ കടകമ്പോളങ്ങളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു.