pho
പുനലൂർ പവർഹൗസ് ജംഗ്ഷനിലെ റസ്റ്റോറൻറനുളളില ഇലട്രോണിക്ക് ത്രാസിന് തീ പിടിച്ചത് ഫയർ ഫോഴ്സ് അണക്കുന്നു

പുനലൂർ:പുനലൂർ-അഞ്ചൽ പാതയോരത്തെ റസ്റ്റോറന്റിലെ ഇലട്രോണിക് ത്രാസിന് തീ പിടിച്ച് നാശം സംഭവിച്ചു. പുനലൂർ പവർഹൗസ് ജംഗ്ഷനിലെ ഇംമ്പീരിയൽ കിച്ചണിലെ ത്രാസിലാണ് തീ പിടിച്ചത്.ഇന്നലെ രാവിലെ 7നായിരുന്നു സംഭവം.ത്രാസിനുള്ളിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പറയുന്നു.ബില്ല് കൗണ്ടറിനും കമ്പ്യൂട്ടറിനും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സംഭവം കണ്ട ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ തീ അണച്ചു.3ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.