ചവറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയുടെ വിജയത്തിനായി ഹാർബർ തൊഴിലാളികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. നീണ്ടകര ഫിഷിംഗ് ഹാർബർ വർക്കേഴ്സ് യൂണിയൻ സി. ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലെ തൊഴിലാളികളുടെ കൺവെൻഷനാണ് നടന്നത്. മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് കൺവെൻഷനിലെത്തിയവർ പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. നീണ്ടകര ഫിഷിംഗ് ഹാർബർ വർക്കേഴ്സ് യൂണിയൻ സി. ഐ. ടി.യു പ്രസിഡന്റ് ടി. മനോഹരൻ അദ്ധ്യക്ഷനായി. സി .പി . എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ, യൂണിയൻ ജനറൽ സെക്രട്ടറി മത്യാസ് അഗസ്റ്റിൻ, ആർ. മനോജ് എന്നിവർ സംസാരിച്ചു.