ചാത്തന്നൂർ: നാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ രാവിലെ വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടായിരുന്നു പ്രചാരണത്തിന്റെ തുടക്കം. ചിറക്കര പഞ്ചായത്തിലെ പുന്നമുക്ക്, പാറയിൽ ചന്ത, പാറയിൽ ജംഗ്ഷൻ, എം.എൽ.എ മുക്ക്, പോസ്റ്റോഫീസ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലും ഉളിയനാട്, ചിറക്കരത്താഴം, ചിറക്കര ഡീസന്റ് ജംഗ്ഷൻ എന്നിവിടങ്ങളിലെ കശുഅണ്ടി ഫാക്ടറികളിലുമെത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
വിവിധയിടങ്ങളിലെത്തി തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടു. കൂലിവർദ്ധനവും വിവധ ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വോട്ടഭ്യർത്ഥന. വൈകിട്ട് നാലുമണിയോടെ പാരിപ്പള്ളി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ, ടാക്സി സ്റ്റാൻഡുകളിലുമെത്തി. ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി വിനയൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവീൻ ജി. കൃഷ്ണ, മണ്ഡലം സെക്രട്ടറി ആർ. രാധാകൃഷ്ണൻ, ചിറക്കര ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ആർ. രതി, ആർ. രാഗിണി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. അനീഷ്, സുലത ശിവപ്രസാദ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, ബ്ലോക്ക് പഞ്ചായത്തംഗം രോഹിണി, പഞ്ചായത്തംഗങ്ങളായ ബൈജു ലക്ഷ്മണൻ, ലതിക, അല്ലി, മണ്ഡലം വൈസ് പ്രസിഡന്റ് പി. സുരേഷ് ചന്ദ്രൻ പിള്ള തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.