ചവറ: എൽ.ഡി .എഫ് സ്ഥാനാർത്ഥി ഡോ.സുജിത്ത് വിജയൻപിള്ള പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ എത്തി വിദ്യാർത്ഥികളോട് വോട്ട് തേടി. തുടർന്ന് ചവറ, പൻമന, തേവലക്കര പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തന്റെഅച്ഛൻ വിജയൻ പിള്ള ആയിരം കോടിയിലധികം രൂപയുടെ വികസനം ചവറ മണ്ഡലത്തിൽ നടത്തിയത് എണ്ണിപ്പറഞ്ഞുള്ള വോട്ട് തേടലാണ് സുജിത്ത് വിജയൻപിള്ളയുടേത്.