c
ബിന്ദുവിനൊരു വോട്ട്, നാടിനൊരു കൂട്ട് എന്ന പേരിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് കാമ്പയിൻ സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് "ബിന്ദുവിനൊരു വോട്ട്, നാടിനൊരു കൂട്ട്" എന്ന പേരിൽ യൂത്ത് കോൺഗ്രസ് കാമ്പയിൻ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് കൊല്ലവും എൽ.ഡി.എഫ് എം.എൽ.എയെ നാട്ടിലെങ്ങും കാണാനില്ലാത്ത അവസ്ഥയായിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്ന് ജയിച്ചു കഴിഞ്ഞാൽ നാടിനും നാട്ടാർക്കും കൂട്ടായിരിക്കാൻ ബിന്ദു കൃഷ്ണയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, ഹർഷാദ് മുതിര പറമ്പ്, അജു ചിന്നക്കട, അനീഷ് ടി. വേണു, സാജിർ കുരീപ്പുഴ, ഷാജി പള്ളിത്തോട്ടം, താരിഖ് ലത്തീഫ്, സവാദ് മങ്ങാട്, അൻസർ ഷാ, റിയാസ് മങ്ങാട്, സിദ്ദിഖ് കൊളാമ്പി, ഉല്ലാസ് ഉളിയക്കോവിൽ, ജയരാജ് മങ്ങാട്, ഷഹൻഷാ, അജയ്, ഉണ്ണിക്കൃഷ്ണൻ കടപ്പാക്കട, ജൂഡ്, സാജൻ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.