c

ജില്ലയിൽ വ്യാപനം കുറയുന്നു

കൊല്ലം: ഏറെ ആശ്വാസം പകർന്ന് ജില്ലയിൽ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 1,196 പേർ മാത്രമാണ് രോഗബാധിതരായത്. അതേ സമയം 1,942 പേർ രോഗമുക്തരായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഒരു ദിവസം മാത്രമാണ് രോഗബാധിതരുടെ എണ്ണം 200 കടന്നത്.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും അട്ടിമറിക്കപ്പെടുന്നത് ആശങ്കയുണർത്തുന്നു. കൊവിഡ് വ്യാപനം ഒരു പരിധിവരെ പിടിച്ചുകെട്ടിയപ്പോഴാണ് നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തവർക്കും ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വ്യാപകമായി കൊവിഡ് ബാധിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെല്ലാം വാക്സിൻ നൽകുന്നത് ചെറിയ ആശ്വാസമാണ്.

കൊവിഡ് കണക്ക്

ആകെ കൊവിഡ് ബാധിച്ചവർ: 91,088

നിലവിൽ ചികിത്സയിലുള്ളവർ: 711

രോഗമുക്തർ: 90,025

മരണം: 329

ഇന്നലെ കൊവിഡ് 112

ജില്ലയിൽ ഇന്നലെ 112 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 108 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 170 പേർ രോഗമുക്തരായി.